By SUBHALEKSHMI B R.22 Sep, 2017
ബംഗളൂരു: ബംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ കൊല്ളപ്പെട്ട നിലയില്‍ കണ്ടെത്തി. കായലിലാണ് മൃതശരീരം കണ്ടെത്തിയത്.ശരീരത്തില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു. ം ആദായനികുതി ഉദ്യോഗസ്ഥന് നിരഞ്ജന് കുമാറിന്‍െറ മകനായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി എന്‍. ശരത്താണ് (19) കൊല്ളപ്പെട്ടത്. 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കു വാട്ട്സ്ആപ്പ് വീഡിയോ സന്ദേശം ലഭിച്ചിരുന്നു.
50 ലക്ഷം നല്‍കണമെന്നും ഇല്ളെങ്കില്‍ ഇവര്‍ ലക്ഷ്യമിടുന്നതു ശരത്തിന്റെ സഹോദരിയെയായിരിക്കുമെന്നും വാട്ട്സ്ആപ്പ് സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നത്.പൊലീസില്‍ അറിയിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. സഹോദരിയുടെ മൊബൈലില്‍ ശരത്തിന്റെ നന്പരില്‍നിന്നു ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണു സന്ദേശം വന്നത്. അപ്പോള്‍ തന്നെ കുടുംബം പൊലീസില്‍ പരാതി നല്കി. പിതാവിന്‍െറ പ്രവര്‍ത്തിമൂലം ദുരിതമനുഭവിച്ചവരാണു തന്നെ തട്ടിയെടുത്തതെന്നാണു വിഡിയോയില്‍ ശരത്ത് പറയുന്നത്. അടുത്ത ദിവസം വീണ്ടും വിളിക്കും എന്നു പറഞ്ഞിരുന്നെങ്ക
ിലും അങ്ങനെയൊരു കോള്‍ എത്തിയില്ള. കാറിനുള്ളില്‍വച്ചാണു വീഡിയോ എടുത്തിരിക്കുന്നത്.
ബംഗളൂരുവിനടുത്തു കെങ്ങേരി ഉള്ളാല എന്ന സ്ഥലത്താണു ശരത്തും കുടുംബവും താമസിക്കുന്നത്. ഹെസാര്‍ഘട്ട റോഡില്‍ ആചാര്യ കോളജിലെ രണ്ടാം വര്‍ഷ ഓട്ടമൊബൈല്‍ എന്‍ജിന ീയറില് ഡിപ്ളോമ വിദ്യാര്‍ഥിയാണു ശരത്ത്. പുതിയതായി വാങ്ങിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാന്‍ സെപ്റ്റംബര്‍ 12 ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണു ശരത്ത് വീട്ടില്‍ന ിന്ന് ഇറങ്ങിയത്. അന്നു വൈകുന്നേരം കൂട്ടുകാരാരും ശരത്തിനെ കണ്ടിട്ടില്ളെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പുതിയ ബൈക്കിന്‍െറ റജിസ്ട്രേഷന് നടപടികള്‍ നടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ ശരത്തിന്‍െറ കുടുംബവുമായി ബന്ധമുള്ള ഒരാളും ഉണ്ടെന്നാണു വിവരം. തട്ടിക്കൊണ്ട ുപോകാന്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന കാറും കണ്ടെത്തിയിട്ടുണ്ട്