Sunday 31 May 2020




കൈയ്യടിക്കുകയും ടോർച്ച് പ്രകാശിപ്പിക്കുകയും ചെയ്യുന്നത് പ്രശ്നം പരിഹരിക്കില്ല വിമർശനവുമായി രാഹുൽഗാന്ധി

By online desk .04 Apr, 2020

imran-azhar



ഡല്‍ഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി . കൊറോണ വൈറസ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യത്ത് വേണ്ടത്ര പരിശോധനകൾ നടത്തുന്നില്ല അദ്ദേഹം പറഞ്ഞു .

 

കോവിഡ് 19 വൈറസിനെതിരെ പോരാടുന്നതിന് ഇന്ത്യ വേണ്ടത്ര പരിശോധന നടത്തുന്നില്ല. ആളുകളെ കൊണ്ട് കൈയ്യടിക്കുകയും ടോർച്ച് പ്രകാശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കില്ല, ”രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.പത്തു ലക്ഷം പേരില്‍ 29 പേരെ മാത്രമാണ് ഇന്ത്യയില്‍ കോവിഡ് 19 പരിശോധനക്ക് വിധേയമാക്കുന്നത് എന്ന് കാണിക്കുന്ന ചാര്‍ട്ടും ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്.

 


“കൊറോണ വൈറസിന്റെ ഇരുട്ടിനെ” നേരിടാൻ ഏപ്രിൽ 5 ഞായറാഴ്ച രാത്രി 9 മണിക്ക് രാജ്യവ്യാപകമായി 9 മിനിറ്റ് നേരം വിളക്കുകൾ അണച്ച് മെഴുകുതിരികൾ, വിളക്കുകൾ, മൊബൈൽ ഫ്ലാഷ്ലൈറ്റുകൾ എന്നിവ തെളിയിക്കാൻ പ്രധാനമന്ത്രി മോദി ആവശ്യപെട്ടിരുന്നു.