Wednesday 15 July 2020




നഗരത്തിലെ ഹോട്ടലുകളിൽ വീണ്ടും പരിശോധന, ആറ് ഹോട്ടലുകൾ പൂട്ടാൻ നിർദേശം: പരിശോധന നടത്തിയ ഉദ്യോഗസ്ഥന് ഭീഷണി

By Sooraj Surendran .18 Jul, 2019

imran-azhar

 

 

തിരുവനന്തപുരം: നഗരത്തിലെ ആറ് ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും പരിശോധന നടത്തി. ഗുരുതരമായ നിയമലംഘനം നടത്തിയതിനെ തുടർന്ന് ഇവ അടച്ചുപൂട്ടാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശം നൽകി. ഉള്ളൂർ ആദിത്യ റെസ്റ്റോറന്റ് കിച്ചൺ, കഴക്കൂട്ടത്തെ വെജ്‌കഫെ, അന്നപൂർണ ഹോട്ടൽ, കുരവങ്കോണം വിനായക ടി സ്റ്റാൾ, ഹോട്ടൽ അരുൺ, ശ്യാമള ബേക്കറി ആൻഡ് ഫാസ്റ്റ് ഫുഡിന്റെ ബോർമ എന്നീ ഹോട്ടലുകളുടെ പ്രവർത്തനമാണ് നിർത്തിവെപ്പിച്ചത്. 59 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും, 29 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്തു. അതേസമയം ഹോട്ടലുകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുണ്ടായി. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനെ പ്രതിപക്ഷ കൗൺസിലർ ഭീഷണിപ്പെടുത്തിയതാണ് ആരോപണം. സ്ഥാപനം മനഃപൂർവം പൂട്ടാൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു.