Sunday 12 July 2020
സ്കോഡ വിഷൻ ഐഎൻ ആശയ മികവിനുള്ള പുരസ്‌കാരം സ്വന്തമാക്കി

By online desk.17 Feb, 2020

imran-azhar

 


ന്യൂഡൽഹി: വാഹനങ്ങളുടെ പുതുനിരകളുടെ അവതരണത്തിലും ആഗോള നിർമ്മാതാക്കളുടെ സംഗമത്തിലും വേദിയായ ഡൽഹി എക്സ്‌പോയ്ക്ക് തിരശീല വീണപ്പോൾ ഏവരുടെയും മനം കവരുന്ന പുരസ്‌കാരം കൈക്കലാക്കിയത് സ്കോഡ. 2020 ഓട്ടോ എക്സ്‌പോയിലെ ആശയ മികവിനുള്ള സ്രേഷ്ടത പുരസ്‌കാരം സ്കോഡ വിഷൻ ഐഎൻ സ്വന്തമാക്കി. ഓട്ടോ എക്സ്‌പോ എക്സലൻസ് പുരസ്‌കാരം നിർണ്ണയിക്കുന്ന ജൂറി അംഗങ്ങൾ വാഹനത്തിന്റെ എല്ലാ സെഗ്‌മെന്റുകളും കണിശമായി പരിശോധിച്ച ശേഷമാണ് ജേതാവിനെ പ്രഖ്യാപിക്കുന്നത്.

 

ഒട്ടനവധി വാഹനങ്ങൾ മേളയിൽ അവതരിക്കപ്പെട്ടെങ്കിലും ഗിമ്മിക്കുകൾ കട്ടി ശ്രദ്ധ ആകർഷിക്കുന്നതിൽ നിന്നും വേറിട്ട ആശയം ഉൾക്കൊണ്ട സ്കോഡ വിഷൻ ഐഎൻ രൂപകൽപന, പ്രകടനം, ഭാവിയിലേക്കുള്ള അപ്പ്ലിക്കേഷനുകൾ, സമഗ്രത എന്നിവ കൊണ്ട് ശക്തമാണെന്ന് ജൂറി നിരീക്ഷിച്ചു. മൂന്നു മികച്ച ആശയങ്ങളാണ് നോമിനി ലിസ്റ്റിലെത്തിയത്. ടാറ്റ എച്ച്ബിഎക്സ് മിനി എസ് യു വി, ടാറ്റ സിയറ, സ്കോഡ വിഷൻ ഐഎൻ എന്നിവയാണവ.

 

ഇന്ത്യയ്ക്കായി പ്രത്യേകം നിർമ്മിച്ചതായതുകൊണ്ടു തന്നെ ടാറ്റ എച്ച്ബിഎക്സ് നിരയിൽ നിന്നും ആദ്യം പുറത്തായി. ടാറ്റ സിയറയും സ്കോഡ വിഷൻ ഐഎന്നുമായി കടുത്ത മത്സരം നടന്നു. ആഗോള വിപണിയെ ആകർഷിക്കുന്ന വിവിധ ഘടകങ്ങളിൽ ടാറ്റ സിയറയും സ്കോഡ വിഷൻ ഐഎന്നുo ഇഞ്ചോടിഞ്ചു പൊരുതിയപ്പോൾ ഇന്ത്യൻ കൺസെപ്റ്റിലും അവ മികച്ച നിലവാരം പുലർത്തിയതായി ജൂറി അംഗങ്ങൾ വ്യക്തമാക്കി. കാർ ആൻഡ് ബൈക്ക് എഡിറ്റർ സിദ്ധാർഥ് വിനായക്., ഓട്ടോ ടുഡേ എഡിറ്റർ യോഗേന്ദ്ര പ്രതാപ്, ടോപ് ഗിയർ ഇന്ത്യ മുൻ എഡിറ്റർ ഗിരീഷ് കാർക്കെറ, കാർ ആൻഡ് ബൈക്കിലെ പ്രമേയ നായിക്, കിങ്‌ഷുക് ഡാറ്റ എന്നിവരുൾപ്പെട്ടതായിരുന്നു അവാർഡ് നിർണ്ണയ സമിതി.

 


1990 കളിൽ ഏറെ പ്രസിദ്ധമായ ടാറ്റ സിയറ എസ് യു വിയോട് നീതി പുലർത്താൻ ടാറ്റ സിയറ എച്ച്ബിഎക്സിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ സ്കോഡ വിഷൻ ഐഎൻ പ്രായോഗികത കൂടിയതും വൈദഗ്ധ്യo ഒത്തിണങ്ങിയതും സർവ്വോപരി നാഗരികതയ്ക്കു യോജിച്ചതുമാണെന്ന് ജൂറി നിരീക്ഷിച്ചു. എംക്യൂബി എഒ ഐഎൻ പ്ലാറ്റഫോമിൽ വികസിപ്പിച്ച സ്കോഡ വിഷൻ ഐഎൻ 15 ലിറ്റർ ടിഎസ്ഐ ബിഎസ്6 പെട്രോൾ മോട്ടറോട് കൂടിയതാണ്. 150 ബിഎച്ച്പി, 250 എൻഎം ടോർക്ക് , 7 സ്പീഡ് ഡിഎസ്ജി ഗിയര്ബോസ് എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. വെറും 8.7 സെക്കൻഡിൽ സ്പീഡ് മൂന്നടക്കം കടക്കാൻ സഹയിക്കുന്ന വാഹനത്തിന്റെ ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 195 കിലോമീറ്ററാണ്.

 


സീറ്റ് അപ്പോൾസറി പ്രകൃതിദത്ത ലെതറും റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക്ക് നാരുകളും കൊണ്ട് നിർമ്മിച്ചവയാണ്. കസ്റ്റമൈസ്‌ ചെയ്യാവുന്ന വെർച്ച്വൽ കോക്ക് പിറ്റ്, ക്രിസ്റ്റലൈൻ ഗിയര് ലിവർ എന്നീ സവിശേഷതകൾക്കു പുറമെ ക്യാബിനിൽ ആവശ്യത്തിന് സ്ഥലവും നൽകിയിരുന്നു. മൂന്നു സീറ്റ് കോണ്ഫിഗറേഷനിൽ രണ്ടണ്ണം സിംഗിൾ സീറ്റും മധ്യനിര ഉൾക്കൊള്ളുന്നതുമാണ്. എസ് യു വി വാങ്ങാൻ ആഗ്രഹിക്കുന്ന നഗര നിവാസികളെ ആകർഷിക്കുന്ന എല്ലാ സവിശേഷതകളും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.