Thursday 24 August 2017

നെഹ്‌റു സിംഹാസനത്തിന്റെ നിയന്ത്രണം നഷ്ടമായതിന്റെ ദയനായ വിലാപമാണ് സോണിയയുടേതെന്ന് സ്മൃതി ഇറാനി

By sruthy sajeev .10 Aug, 2017

imran-azhar


ന്യൂഡല്‍ഹി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75-ാം വാര്‍ഷികം സ്മരിക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടാണു സംസാരിച്ചത്. സോണിയ കുടുംബത്തോടും. നെഹ്‌റു സിംഹാസനത്തിന്റെ നിയന്ത്രണം നഷ്ടമായതിന്റെ നീണ്ടതും ദയനീയമായ വിലാപവുമായി' മാറിയ പ്രസംഗമായിരുന്നു സോണിയയുടേത്. സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ഈ പരാമര്‍ശം.

 


രക്തതമാണ് വെള്ളത്തേക്കാള്‍ ശക്തതമെന്നു തെളിയിക്കാനാണ് സോണിയ ശ്രമിച്ചത്. അതു കയ്‌പേ്പറിയതും ഔദാര്യമില്‌ളാത്തതുമായി. പാര്‍ലമെന്റിന്റെ അന്തരീക്ഷത്തെത്തന്നെ മോശമാക്കി വെറുപ്പിന്റെയും പ്രതികാരത്തിന്റെയും രാഷ്ര്ടീയത്തെക്കുറിച്ചാണു സോണിയ സംസാരിച്ചതെന്നും ഇറാനി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രസംഗിക്കുന്നതു പോലെയായിരുന്നു അത് സമൃതി വ്യക്തമാക്കി.

 

ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ജനാധിപത്യത്തിന്റെ വേരുകളെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന അന്ധകാരത്തിന്റെ ശക്തികളെ'ന്നാണ് സോണിയ വിശേഷിപ്പിച്ചത്. വെറുപ്പിന്റെയും വിഭാഗീയതയുടെയും മേഘങ്ങള്‍ മതനിരപേകഷതയെയും സമത്വവാദ മൂല്യങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും സോണിയ പറഞ്ഞു.