Friday 16 November 2018


മന്ത്രിയുടെ മകന്‍ അപകടത്തില്‍ മരിച്ചു

By Subha Lekshmi B R.10 May, 2017

imran-azhar

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നഗരവികസന വകുപ്പ് മന്ത്രി പി. നാരായണയുടെ മകന്‍ നിതീഷ് നാരായണ വാഹനാപകടത്തില്‍ മരിച്ചു. നിതീഷിന്‍റെ സുഹൃത്ത് രാജാ രവി വര്‍മയും അപകടത്തില്‍ മരിച്ചു. ഹൈദരാബാദില്‍ ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

 

ഇരുവരും സഞ്ചരിച്ചിരുന്ന ബെന്‍സ് കാര്‍ നിയന്ത്രണംവിട്ട് മെട്രോ തൂണില്‍ ചെന്ന് ഇടിക്കുകയായിരുന്നു. അതിമവേഗതയാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.