Tuesday 02 June 2020




ഓൾ ക്ലിയർ..കൊറോണ ബാധിച്ച കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യ രോഗമുക്തയായി

By online desk .29 Mar, 2020

imran-azhar

 


ഒട്ടോവ: കൊറോണ വൈറസ് രോഗ വിമുക്തി നേടി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയര്‍ എല്ലാം ക്ലിയര്‍ ആയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി സോഫി ഗ്രിഗോയര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

 

മാര്‍ച്ച് 12-നാണ് ഇവരുടെ പരിശോധനാഫലം കൊറോണ പോസിറ്റീവായി കണ്ടെത്തിയിരുന്നത്. ഭാര്യക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജസ്റ്റിന്‍ ട്രുഡോയും ഐസൊലേഷനിലായിരുന്നു. എന്നാൽ ജസ്റ്റിന്‍ ട്രുഡോയ്ക്ക്‌ യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.

 

രോഗം സ്ഥിരീകരിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് സോഫി രോഗമുക്തി നേടുന്നത്. ഇവരുടെ മൂന്ന് മക്കളും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.