Friday 24 November 2017

താരങ്ങള്‍ കൂക്കുവിളിച്ചതിന് മാപ്പ്: ഇന്നസെന്‍റ്

By Subha Lekshmi B R.05 Jul, 2017

imran-azhar

തൃശൂര്‍: അമ്മ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്നും അത്തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും നടനും എംപിയുമായ ഇന്നസെന്‍റ് പറഞ്ഞു. ചലച്ചിത്ര താരങ്ങള്‍ക്ക് സഹായം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് അമ്മയെന്ന സംഘടന തുടങ്ങിയത്. അമ്മയെക്കുറിച്ച് ജനങ്ങള്‍ക്കുള്ളത് തെറ്റിദ്ധാരണയാണ്. പലരുടെയും പ്രസ്താവനകള്‍ അതിനു കാരണമായി. സംഘടന പിരിച്ചുവിടണമെന്ന ഗണേഷ്കുമാറിന്‍െറ ആവശ്യം മനോവിഷമം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ നടപ്പിലാക്കാത്തതു ഗണേഷ്കുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഗണേഷിന്‍െറ പല ആവശ്യങ്ങളിലും കഴന്പുണ്ടെന്നും ഇന്നസെന്‍റ് പറഞ്ഞു.

 

'അമ്മ' നടത്തിയ വാര്‍ത്താസമ്മേളനത്തിലെ രണ്ട് അംഗങ്ങളുടെ പെരുമാറ്റം മോശമായിപ്പോയി. അവരുടെ പെരുമാറ്റം കണ്ട് അന്തംവിട്ടു. അവരുടെ പെരുമാറ്റത്തില്‍ മാപ്പു ചോദിക്കുന്നു. ഒന്നും മുന്‍കൂട്ടി തയാറാക്കി ആയിരുന്നില്ള അവരുടെ പ്രതികരണം. പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നുവെന്നും ഇന്നസെന്‍റ് പറഞ്ഞു.

അമ്മ എന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. എന്നാല്‍ കാര്യമില്ലാതെ ആരെയും വേട്ടയാടില്ലെന്ന് നിലപാടില്‍ മാറ്റമില്ലെന്നും ഇന്നസെന്‍റ് പറഞ്ഞു. കിടക്ക പങ്കിട്ട് അഭിനയിക്കുന്ന രീതി ഇപ്പോഴില്ല. എന്നാല്‍, നടിയുടെ സ്വഭാവം മോശമാണെങ്കില്‍ അതിപ്പോഴും നടക്കുമെന്നും ഇന്നസെന്‍റ് കൂട്ടിച്ചേര്‍ത്തു.