Thursday 23 January 2020
ശ്രീലങ്കയിലെ ചാ​വേ​ര്‍ ആ​ക്ര​മ​ണം; രണ്ടുപേര്‍ പിടിയില്‍

By anju.01 May, 2019

imran-azhar

കൊളംബോ: ശ്രീലങ്കയിലെ ചാവേര്‍ ആക്രമണം ആസൂത്രണം ചെയ്ത ആറു പേരില്‍ രണ്ടുപേരെ ശ്രീലങ്കന്‍ പോലീസ് പിടികൂടി. സാദിഖ് അബ്ദുള്‍ ഹഖും ഷഹീദ് അബ്ദുള്‍ ഹഖുമാണു പിടിയിലായത്. മൂന്നു സ്ത്രീകളടക്കം ആറുപേരെയാണ് ആസൂത്രകരായി പോലീസ് സംശയിക്കുന്നത്.

 

ചാവേര്‍ ആക്രമണത്തില്‍ ഒരു സംഘടനയല്ല ഉള്ളത്. നാഷണല്‍ തൗഹീദ് ജമാ അത്തി (എന്‍ടിജെ)നു പുറമേ ജമിയത്തുല്‍ മില്ലത്ത് ഇബ്രാഹിം (ജെഎംഐ) കൂടി ചാവേര്‍ ആക്രമണത്തില്‍ പങ്കാളിയാണ്. രണ്ടു സംഘടനകളെയും അടിയന്തരാവസ്ഥയിലെ ചട്ടങ്ങള്‍ അനുസരിച്ചു നിരോധിച്ചിട്ടുണ്ട്. തീവ്രവാദികളുടെ നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ വീണ്ടും ആക്രമണം ഉണ്ടാകുമെന്നാണു ശ്രീലങ്കന്‍ പോലീസ് കരുതുന്നത്.