Tuesday 23 January 2018

ശ്രീറാം വെങ്കിട്ടരാമന്‍റെ സ്ഥലം മാറ്റം: സിപിഐക്കുളള മുന്നറിയിപ്പെന്ന് കുമ്മനം

By Subha Lekshmi B R.06 Jul, 2017

imran-azhar

തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് ഭൂമാഫിയകള്‍ക്ക് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ഭരണപരമായ നടപടിയെന്ന് സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്പോഴും അത് സഹായിക്കുന്നത് ആരെയാണെന്ന് എല്ളാവര്‍ക്കും അറിയാം. ഇത് റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. സിപിഎം പറയുന്നതു പോലെ കാര്യങ്ങള്‍ മുന്നോട്ടുപോകൂ എന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.

 

കൈയേറക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് അവരുടെ കണ്ണിലെ കരടായ ഉദ്യോഗസ്ഥനാണ് ശ്രീറാം. അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സ്ഥാനകയറ്റം നല്‍കിയെന്ന പേരില്‍ അദ്ദേഹത്തെ സ്ഥലംമാറ്റേണ്ട കാര്യം ഉണ്ടായിരുന്നില്ള. സര്‍ക്കാരിന് കൈറ്റക്കാരോടാണ് മമതയെന്ന് ഇതിലൂടെ തെളിഞ്ഞതായും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.