Friday 19 July 2019




ഒരാഴ്ചക്കുളളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തിയില്ലെങ്കില ്നിയമനടപടിയെന്ന് സ്റ്റാലിന്

By SUBHALEKSHMI B R.11 Sep, 2017

imran-azhar

ചെന്നൈ: തമിഴ്നാട്ടില്‍ ഉടന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍. സര്‍ക്കാര്‍ ന്യൂനപക്ഷമാണ്. വിശ്വാസവോട്ടെടുപ്പ് ഒരാഴ്ചക്കുള്ളില്‍ നടത്തിയില്ളെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സ്റ്റാലിന്‍ ഗവര്‍ണറെ അറിയിച്ചു.

 

പ്രതിപക്ഷ ഉപനേതാവ് ദുരൈമുരുകന്‍, കോണ്‍ഗ്രസ് എംഎല്‍എ കെ.ആര്‍.രാമസ്വാമി, മുസ്ലിം ലീഗ് എംഎല്‍എ അബൂബക്കര്‍ എന്നിവര്‍ക്കൊപ്പമാണ് സ്റ്റാലിന്‍ ഗവര്‍ണറെ കണ്ടത്. 
114 പേര്‍ മാത്രമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ അനുകൂലിക്കുന്നത്. 119 പേര്‍ എതിര്‍ക്കുകയാണ്. സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്ന് വ്യകതമായ സ്ഥിതിക്ക് ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് കത്തയതക്കുകയും മുതിര്‍ന്ന നേതാക്കള്‍ ഗവര്‍ണറെ കാണുകയും ചെയ്തിരുന്നു.