Tuesday 17 July 2018

ഷെറിന് കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

By sruthy sajeev .24 Oct, 2017

imran-azhar


ഡാലസ് (യുഎസ്). അമേരിക്കയിലെ വളര്‍ത്തുമകളെ കാണാതായ കേസില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് അറസ്റ്റില്‍. സംഭവത്തെ കുറിച്ച് ഇയാള്‍ ഇടയ്ക്കിടെ മൊഴി മാറ്റി നല്‍കുന്നതാണ് അറസ്റ്റിന് കാരണം. മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റേത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചതായാണ് സൂചന. എന്താണ് വെസ്‌ലി മാത്യൂസിന്റെ പുതിയ മൊഴിയെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്‌ള.

 

പാലു കുടിക്കാത്തതിന് പുറത്തു നിര്‍ത്തിയപേ്പാള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്ന് വെസ്‌ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. വീടിന് ഒരു
കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തില്‍ വെസ്‌ലി മാത്യൂസ് മൊഴി മാറ്റി. കുട്ടിയ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പെ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപേ്പാള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്.

 

കുഞ്ഞിന്റെ മൃതദേഹം ഷെറിന്റേതു തന്നെയെന്നാണു പൊലീസിന്റെ നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്‌ള. ഈ മാസം ഏഴിനു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടില്‍നിന്ന് അഞ്ചു മൊബൈല്‍ ഫോണുകള്‍, മൂന്നു ലാപ്‌ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.