By online desk .03 Feb, 2021
തെരുവുനായയെ തുരത്തിയോടിച്ച പുള്ളിപ്പുലി നായക്കൊപ്പം ശുചിമുറിയിൽ കുടുങ്ങികിടന്നത് ഒൻപത് മണിക്കൂർ. ദക്ഷിണ കർണാടകയിലെ കിടു റിസർവ് വനത്തിന്റെ അതിർത്തിയിലുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. നായയെ ഓടിച്ചുകൊണ്ടുവന്ന പുള്ളിപ്പുലി ശുചിമുറിയിൽ കുടുങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഇവിടേക്കെത്തിയ വീട്ടുടമസ്ഥയാണ് ശുചിമുറിക്കുള്ളിൽ പുള്ളിപ്പുലിയുടെ വാൾ ശ്രദ്ധിക്കുന്നത് ഭയന്ന യുവതി ശുചിമുറി വെളിയില്‍ നിന്ന് പൂട്ടിയിടുകയായിരുന്നു.വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. എന്നാല്‍ ശുചിമുറിയില്‍ നായ കൂടി ഉള്ള വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുമ്പോഴാണ് അറിഞ്ഞത് .