Tuesday 12 December 2017

പൂനെയില്‍ വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥിനിയും കൊല്ലപ്പെട്ടനിലയില്‍

By Subha Lekshmi B R.04 Apr, 2017

imran-azhar

പൂന: പൂനയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ലോണവ്ലയിലെ സിന്‍ഹഗാദ് എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികളായ സര്‍തക് വാഗ്ചോര്‍(24), ശ്രുതി ദുംറെ(22) എന്നിവരാണ് മരിച്ചത്. ഇവരുടേയും മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

 

ലോണവ്ലയില്‍ ബുഷി ഡാമിനും ഐഎന്‍എസ് ശിവാജിക്കും മധ്യേയുള്ള വനമേഖലയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടേയും വായില്‍ തുണി തിരുകിയിരുന്നു. പെണ്‍കുട്ടിയുടെ കൈകള്‍ പിന്നില്‍ കെട്ടിയിട്ട നിലയിലായിരുന്നു. ശരീരത്തില്‍ അടിയേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ള. മോഷണ ശ്രമത്തിനിടെ ഇവരെ കൊലപ്പെടുത്തിയതാകാമെന്നാണ് സംശയം.

അഹമ്മദ് നഗര്‍ ജില്ളയിലെ റഹൂരി സ്വദേശിയായ സര്‍തക്. അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ്. ലോണാവ്ലയ്ക്കു സമീപമുള്ളഭന്‍ഗര്‍വാഡിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ജുന്നൈറിലെ ഒട്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടി അവസാന വര്‍ഷ കന്പ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ്.