Saturday 22 February 2020




ഗുരുവായൂരിലെ ലോഡ്ജില്‍ നാലംഗ കുടുംബം വിഷംകഴിച്ചു; മൂന്നുവയസ്സുകാരന്‍ മരിച്ചു

By Subha Lekshmi B R.25 Aug, 2017

imran-azhar

തൃശൂര്‍: ഗുരുവായൂരിലെ ലോഡ്ജ്മുറിയില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച നാലംഗ കുടുബത്തിലെ കുട്ടി മരിച്ചു. മലപ്പുറം ചേറങ്കോട് കാറുമല വീട്ടില്‍ സുനിലിന്‍റെ മകന്‍ ആകാശ് (മൂന്ന്) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സുനില്‍(36), ഭാര്യ സുജാത, മക്കളായ ആകാശ്, അമല്‍ (ആറ്) എന്നിവരടങ്ങുന്ന കുടുംബം പടിഞ്ഞാറേ നടയിലെ ലോഡ്ജില്‍ മുറിയെടുത്തത്.

 

തുടര്‍ന്ന് ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷമാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഉച്ചയോടെ ലോഡ്ജില്‍ മടങ്ങിയെത്തി പാല്‍പ്പായസത്തില്‍ എലിവിഷം കലര്‍ത്തി കഴിക്കുകയായിരുന്നു. വിഷം അകത്തു ചെന്ന് കുട്ടികള്‍ അവശനിലയിലോടെ ഇവര്‍ ദേവസ്വം ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഭകഷ്യവിഷബാധയാണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ഇന്നുപുലര്‍ച്ചെ ആകാശ് മരിക്കുകയായിരുന്നു. ചികിത്സയിലുള്ള മൂത്തകുട്ടിയുടെ നിലയും ഗുരുതരമാണ്.

 

റബര്‍ ടാപ്പിംഗ് തൊഴിലാളിയായ സുനില്‍ കടുത്ത സാന്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ കടുംകൈയ്ക്ക് മുതിര്‍ന്നതെന്നാണ് നിഗമനം. ഗുരുവായൂര്‍ ടെന്പിള്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.