Tuesday 19 March 2024




ഡിജിറ്റൽ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താൻ ഇന്ത്യയിൽ പത്തു ബില്യൺ ഡോളർ നിക്ഷേപവുമായി ഗൂഗിൾ

By online desk .13 Jul, 2020

imran-azhar

 

മുംബൈ: ഡിജിറ്റൽ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താൻ പത്തു ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ . പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ ആശയങ്ങൾക്ക് പിന്തുണയേകുമെന്നും ഗൂഗിൾ  ഇന്ത്യ വ്യക്തമാക്കി.

 

ഇക്കാര്യം സുന്ദർ പിച്ചൈ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അഞ്ചു മുതൽ ഏഴ് വർഷത്തിനുള്ളിൽ 75,000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിൽ ചെലവഴിക്കാനാണ് ഗൂഗിൾ ഒരുങ്ങുന്നത്. നിക്ഷേപം, പങ്കാളിത്തം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലകളിലാവും ഈ തുക ചെലവഴിക്കുക.

 

കൂടാതെ പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുക , ഇന്ത്യയുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഡിജിറ്റൽ ഉൽപ്പന്നങ്ങൾ നിർമിക്കുക , ഡിജിറ്റൽ ട്രാൻസ്ഫോർമേഷനെ സഹായിക്കുന്ന വ്യവസായങ്ങളെ പിന്തുണക്കുക, ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികമേഖലകളിലെ ഡിജിറ്റല്‍ നിക്ഷേപം തുടങ്ങിയവയിലാവും ഗൂഗിള്‍ നിക്ഷേപം ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.


ഇന്ന് രാവിലെ പ്രധാനമന്ത്രി ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈയും തമ്മിൽ വീഡിയോ കോൺഫറൻസ് വഴി കൂടി കാഴ്ച നടത്തിയിരുന്നു . കൂടിക്കാഴചയിലൂടെ ഫലവത്തായ നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു