Saturday 18 November 2017

ക്വട്ടേഷന്‍ നല്‍കിയത് നാലുവര്‍ഷം മുന്പ്; നടിയുടെ ചിരിക്കുന്ന മുഖവും വിരലിലെ മോതിരവും വ്യക്തമായി കിട്ടണമെന്ന് ....

By Subha Lekshmi B R.30 Jun, 2017

imran-azhar

യുവനടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താനുളള ക്വട്ടേഷന്‍ തനിക്ക് ലഭിച്ചത് നാലു വര്‍ഷം മുന്പെന്ന് മുഖ്യപ്രതി സുനില്‍കുമാറിന്‍റെ (പള്‍സര്‍ സുനി) വെളിപ്പെട
ുത്തല്‍.

 

ഒന്നരക്കോടി രൂപയാണ് ഇതിനായി വാഗ്ദാനം ചെയ്തത്. ദൃശ്യങ്ങള്‍ പകര്‍ത്തി അതു കാണിച്ചു നടിയെ ഭീഷണിപ്പെടുത്താനുള്ള പദ്ധതി വിജയിച്ചാല്‍ 62 കോടി രൂപയുടെ ലാഭം ക്വട്ടേഷന്‍ നല്‍കിയ വ്യക്തിക്കുണ്ടാകുമെന്നാണു സുനിലിന്‍െറ മൊഴി. ഇതു സംബന്ധിച്ചു നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

സുനിലിന്‍െറ പുതിയ വെളിപ്പെടുത്തലുകളില്‍ കുറെ കാര്യങ്ങള്‍ വസ്തുതാപരമാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. നടിയുടെ അപകീര്‍ത്തികരമായ
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൂന്നു തവണ പ്രതി ശ്രമം നടത്തിയിരുന്നു. അതിനായി നടി ജോലി ചെയ്യുന്ന സിനിമാ ലൊക്കേഷനുകളില്‍ ഡ്രൈവറായി എത്തിയെങ്കിലും അവസരം കിട്ടിയില്ള.
പിന്നീട്, നടിക്ക് അന്യഭാഷാ സിനിമകളില്‍ അവസരം വന്നതോടെ സുനില്‍കുമാര്‍ ഈ ശ്രമം ഉപേക്ഷിച്ചു. ഇതിനിടെയാണ് ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ നടി എത്തുന്നത്. ആദ്യം ക്വട്ടേഷന്‍ നല്‍കിയ വ്യക്തിതന്നെയാണ് ഈ ഘട്ടത്തില്‍ വീണ്ടും സുനിലിനെ നിയോഗിച്ചതെന്നാണ് നിഗമനം.

 

പുതിയ സിനിമയുടെ സെറ്റില്‍ അമിതവിധേയത്വം കാണിച്ചു നടിയോട് അടുക്കാന്‍ പ്രതി ശ്രമിച്ചതിനും തെളിവുണ്ട്. ഈ സിനിമയുടെ ഷൂട്ടിങ് ഗോവയില്‍ നടക്കുന്പോള്‍ പദ്ധതി നടപ്പാക്കാന്‍ സുനില്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഇതിനു ശേഷമാണ് ഫെബ്രുവരി 17നു തൃശൂര്‍കൊച്ചി ദേശീയപാതയില്‍ അങ്കമാലിക്കു സമീപം നടി സഞ്ചരിച്ച കാറില്‍ അതിക്രമിച്ചു കയറി കൃത്യം ന ിര്‍വഹിച്ചത്.

 

നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുന്പോള്‍ അവരുടെ ചിരിക്കുന്ന മുഖവും വിരലിലെ മോതിരവും വ്യക്തമായി വേണമെന്നു ക്വട്ടേഷന്‍ നല്‍കിയ വ്യക്തി നിര്‍ദേശിച്ചതായും പ്രതി മൊഴി നല്‍കി. അതിക്രമത്തിനിടെ നടി കരഞ്ഞപ്പോള്‍ ചിരിക്കാന്‍ നിര്‍ബന്ധിച്ചതായും പൊലീസിനോട് സമ്മതിച്ചു.

 

സുനില്‍ ഇപ്പോള്‍ പറയുന്ന ക്വട്ടേഷന്‍ കഥ ശരിയാണെങ്കില്‍ നടിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള നിര്‍ദേശം നല്‍കിയതു മലയാള സിനിമാ രംഗവുമായി
അടുത്ത ബന്ധമുള്ള ആരുടേയോ താല്‍പര്യ പ്രകാരമാകാനാണു സാധ്യത. അതൊരുപക്ഷേ, സുനിലിനോടു നേരിട്ടു ബന്ധപ്പെടാത്ത ആളാകാമെന്നും പൊലീസ് കരുതുന്നു.