By Online Desk .02 Apr, 2020
ഓസ്റ്റിന്‍: കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ടെക്സസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേയ് നാലു വരെ അടച്ചിടുമെന്ന് ടെക്സസ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള ഉത്തരവിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്. കുടുംബങ്ങളിലെ അംഗങ്ങള്‍ ഒരുമിച്ചു കൂടുന്നത് പരിമിതപ്പെടുത്തി സാമൂഹിക അകലം പാലിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇപ്പോള്‍ സ്റ്റേ അറ്റ് ഹോമിനെ കുറിച്ച് ചിന്തിക്കുന്നില്ല. കാരണം ടെക്സസിലെ ജനങ്ങള്‍ക്ക് രോഗ വ്യാപനത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ടെക്സസ് ഹോസ്പിറ്റല്‍ അസോസിയേഷന്, ടെക്സസ് നഴ്സസ് അസോസിയേഷന് നേതാക്കള്‍ നേരത്തെ ഗവര്‍ണര്‍ക്ക് സ്റ്റേ അറ്റ് ഹോം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.
ടെക്സസില്‍ ഇതുവരെ 42,992 ടെസ്റ്റുകള്‍ നടത്തി. 3,266 കേസുകളാണ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രാജ്യത്ത് 41 പേര് മരിച്ചു.