Thursday 25 April 2019


തോമസ് ചാണ്ടിക്ക് പത്തനംതിട്ട സീറ്റ് വേണമെന്ന ആവശ്യവുമായി പാര്‍ട്ടി നേതൃത്വം സിപിഎമ്മുമായി ചര്‍ച്ച നടത്തി

By uthara .11 Feb, 2019

imran-azhar

പത്തനംതിട്ട : പത്തനംതിട്ട  സീറ്റ് തോമസ് ചാണ്ടിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് തോമസ് ചാണ്ടി എന്‍സിപി. സിപിഎമ്മുമായി പാർട്ടി നേതൃത്വം ചർച്ച നടത്തുകയുണ്ടായി . സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഇടുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനേയും പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി പി പീതാബരന്‍ മാസ്റ്ററും മന്ത്രി എ കെ ശശീന്ദ്രനും കണ്ട് ആവശ്യം അറിയിക്കുകയും ഒപ്പം ഇടതുമുന്നണിക്കായി കത്തും സമർപ്പിച്ചു .


തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട നിലയിൽ കേന്ദ്രത്തിൽ ഒരു സീറ്റ് നേടാനാണ് ശ്രമം നടത്തുന്നത് . തോമസ് ചാണ്ടിക്ക് ഇടത്തേക്ക് ക്രൈസ്തവ വോട്ടുകള്‍ അടുപ്പിക്കാന്‍ സാധിക്കുമെന്നും ഒപ്പം മാര്‍തോമാ സഭയുടെ പിന്തുണയും ഉണ്ടാകുമെന്നും എന്‍സിപി ഉന്നയിക്കുന്നു .