Tuesday 23 April 2019


സഭയില്‍ സംഘര്‍ഷത്തിന് അയവില്ല: മൂന്നുമണിവരെ നിര്‍ത്തിവച്ചു

By Subha Lekshmi B R.18 Feb, 2017

imran-azhar

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച സഭ വീണ്ടും ചേര്‍ന്നെങ്കിലും നടപടികള്‍ തുടരാനായില്ല.ഡിഎംകെ അംഗങ്ങളെ പുറത്താക്കി വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് സ്പീക്കറുടെ നിര്‍ദേശിച്ചെങ്കിലും ഡിഎംകെ അംഗങ്ങള്‍ പുറത്തുപോകാതെ ബഹളം തുടര്‍ന്നു.പ്രതിഷേധം കനത്തതോടെ സഭ മൂന്നു മണിവരെ വീണ്ടും നിര്‍ത്തിവച്ചതായി സ്പീക്കര്‍ പി. ധനപാല്‍ അറിയിച്ചു.

നാടകീയ രംഗങ്ങളാണ് തമിഴ്നാട് നിയസഭയില്‍ വിശ്വാസവോട്ടെടുപ്പിനിടെ അരങ്ങേറിയത്. സ്പീക്കറുടെ മേശയും കസേരയും മൈക്കും ഡിഎംകെ അംഗങ്ങള്‍ തകര്‍ത്തു. ഡിഎംകെ അംഗങ്ങള്‍ബഞ്ചിനു മുകളില്‍ കയറി നിന്ന് പ്രതിഷേധിച്ചു. ഡിഎംകെ അംഗം ശെല്‍വം സ്പീക്കറുടെ കസേരയില്‍ കയറി ഇരിക്കുകയുംചെയ്തു. രഹസ്യവോട്ടെടുപ്പ് ആവശ്യപ്പെട്ടാണ് ഡിഎംകെ അംഗങ്ങള്‍ സഭയില്‍ ആക്രമണം അഴിച്ചുവിട്ടത്.