Thursday 21 November 2019




തമിഴ്നാട്: ഗവര്‍ണര്‍ക്കുമേല്‍ സമ്മര്‍ദ്ദം

By Subha Lekshmi B R.16 Feb, 2017

imran-azhar

ചെന്നൈ: കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ബുധനാഴ്ച അണ്ണാ ഡിഎംകെ നിയമസഭകക്ഷി നേതാവ് എടപ്പാടി പളനിസാമിയുംവീണ്ടും രാജ്ഭവനിലെത്തി അവകാശവാദം ഉന്നയിച്ചതോടെ തമിഴ്നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനുമേല്‍ സമ്മര്‍ദമേറുകയാണ്.എംഎല്‍മാരുടെ എണ്ണത്തിലെ നിജസ്ഥിതി ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ ഇരുപക്ഷത്തിനും കഴിഞ്ഞിട്ടില്ള. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ നിയമസഭാതലത്തില്‍ കോംപോസിറ്റ് വോട്ടിങ് അഥവാ സമഗ്ര വോട്ടിംഗിനാണ് സാധ്യത കൂടുതലെന്നാണ് വിവരം. സര്‍ക്കാരിന്‍െറ ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭാതലത്തില്‍ തന്നെവേണമെന്നാണ് ഗവര്‍ണര്‍ക്ക് കിട്ടിയ നിയമോപദേശം. മുഖ്യമന്ത്രി നിയമനത്തിന് അവകാശ വാദമുന്നയിച്ച പനീര്‍സെല്‍വത്തെയും പളനിസാമിയെയും നിയമസഭയില്‍ വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമെന്നാണ് പൊതുവിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഇപ്പോള്‍ സഭയിലുള്ള 233 അംഗങ്ങള്‍ വോട്ടിലൂടെ മുഖ്യമന്ത്രിയെ തീരുമാനിയ്ക്കും.