Thursday 25 April 2019


'സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു': തൃപ്തി ദേശായി ഹൈക്കോടതിയിലേക്ക്

By Sooraj Surendran.16 Nov, 2018

imran-azhar

 

 

കൊച്ചി: തന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിച്ചു. തൃപ്തി ദേശായി ശബരിമലയിലെത്തുന്നതിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഹൈക്കോടതിയെ സമീപിക്കുന്നത് ശബരിമലയിൽ പോകുന്നതിന് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടാണ്. തൃപ്തി ദേശായി വിമാനത്താവളത്തിൽ എത്തിയെന്ന വാർത്തകൾ പ്രചരിച്ചതോടെ വിമാനത്താവളത്തിൽ പ്രതിഷേധക്കാർ വന്ന് നിറയുകയായിരുന്നു. പൂനെയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് തൃപ്തി ദേശായി പുലർച്ചെ 4.40ന് കൊച്ചിയിലെത്തിയത്. പത്ത് മണിക്കൂറായി തൃപ്തി ദേശായി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ കഴിയുകയാണ്.