Sunday 30 April 2017

യോഗം റദ്ദാക്കി; ശക്തിപ്രകടനം നടത്തേണ്ട കാര്യമില്ളെന്ന് ദിനകരന്‍

By Subha Lekshmi B R.19 Apr, 2017

imran-azhar

ചെന്നൈ: അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന്‍ വിളിച്ചുചേര്‍ത്തിരുന്ന നിയമസഭാ കക്ഷിയോഗം റദ്ദാക്കി. പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രതിസന്ധി ഒഴിവാക്കാനാണു തീരുമാനമെന്ന് ദിനകരന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. സഹോദരങ്ങളുമായി തര്‍ക്കത്തിനില്ളെന്നും അണ്ണാ ഡിഎംകെയില്‍ തനിക്കെതിരെ പ്രശ്നങ്ങളില്ളെന്നും ദിനകരന്‍ പറഞ്ഞു. തന്നെ ആരും പുറത്താക്കിയിട്ടില്ള. പാര്‍ട്ടിക്കും സര്‍ക്കാരിനും ഗുണകരമാകുന്ന തരത്തില്‍ തീരുമാനങ്ങളെടുക്കാന്‍ തനിക്കറിയാമെന്നും തന്‍റെ തീരുമാനങ്ങള്‍ മാത്രമാണ് പാര്‍ട്ടിക്കു നല്ളത്. പാര്‍ട്ടിയിലെ എല്ളാ എംഎല്‍എമാരും തനിക്കൊപ്പമാണുള്ളത്. ശക്തിപ്രകടനം നടത്തേണ്ട കാര്യമില്ളെന്നും ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.

 

അതേസമയം, എംഎല്‍എമാരുടെ പിന്തുണയില്ളെന്ന് വ്യക്തമായതോടെയാണ് ദിനകരന്‍ നിയമസഭാ കക്ഷിയോഗം റദ്ദാക്കിയതെന്നാണ് വിവരം. ദിനകരന്‍ പക്ഷത്തുണ്ടായിരുന്ന ദിണ്ടിഗല്‍ ശ്രീനിവാസന്‍ ഉള്‍പ്പെടെ ചില മന്ത്രിമാര്‍ ചൊവ്വാഴ്ച രാത്രി കൂറുമാറിയിരുന്നു. ഈ സാഹചര്യത്തില്‍ ദിനകരന്‍ ഏറെക്കുറെ പരാജയം സമ്മതിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.