Friday 26 May 2017

മുന്നറിയിപ്പില്ലാതെ പിരിച്ചുവിടല്‍: തമിഴ് ടെക്കികള്‍ സംഘടന രൂപീകരിച്ചു

By Subha Lekshmi B R.18 May, 2017

imran-azhar

ചെന്നൈ: ഒടുവില്‍ ടെക്കികളും അവകാശങ്ങള്‍ക്കായി സംഘടിക്കുന്നു. തമിഴ്നാട്ടില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി സംഘടന. ഫോറം ഫോര്‍ ഐ.ടി എംപ്ളോയീസ് തമിഴ്നാട് എന്ന പേരിലാണ് സംഘടന രൂപീകൃതമായിരിക്കുന്നത്. ഇതാദ്യമായാണ് ഐടി ജീവനക്കാര്‍ക്കായി യൂണിയന്‍ രൂപീകരിക്കപ്പെടുന്നത്. സംഘടനയില്‍ ഇതിനകം നൂറോളം പേര്‍ അംഗങ്ങളായി ചേര്‍ന്നുകഴിഞ്ഞു.

 

മുന്നറിയിപ്പില്ളാതെ കോഗ്നിസന്‍റ് കന്പനിയില്‍നിന്നു പിരിച്ചുവിടുന്നു എന്ന് കാണിച്ച് ജീവനക്കാര്‍ പരാതി നല്‍കി ഒരാഴ്ചയ്ക്കു ശേഷമാണ് യൂണിയന്‍ രൂപീകരിക്കാന്‍ തമിഴ്നാട്ടിലെ ഒരുക ൂട്ടം ടെക്കികള്‍ തീരുമാനിച്ചത്.ഏകദേശം 4.5 ലക്ഷം ജീവനക്കാരാണ് ഐടി മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ പേരും പുതിയ യൂണിയനില്‍ ചേരാന്‍ തയാറായിട്ടില്ള. യൂണിയന്‍ രൂപീകരിച്ചാല്‍
കന്പനിയില്‍നിന്നു നടപടി നേരിടേണ്ടിവരുമെന്ന ഭയമാണ് ടെക്കികളെ ഇത്തരം സംഘടനകളില്‍ നിന്ന് അകറ്റുന്നത്.