Wednesday 12 December 2018


തന്‍ഖയുടെ വരവ് അപമാനകരമെന്ന് സുധീരന്‍

By SUBHALEKSHMI B R.14 Nov, 2017

imran-azhar

തിരുവനന്തപുരം:കായല്‍ കൈയേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കായി വാദിക്കാനെത്തിയ കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തന്‍ഖയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എം.സുധീരന്‍ വീണ്ടും രംഗത്ത്. ചാണ്ടിക്കായി വാദിക്കാനുള്ള തന്‍ഖയുടെ വരവ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീര്‍ത്തും അപമാനകരമാണെന്ന് സുധീരന്‍ പറഞ്ഞു. കേസില്‍ തന്‍ഖ ഹാജരാകരുതെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സുധീരനും നിലപാടാവര്‍ത്തിച്ച് രംഗത്തെത്തിയത്.

 

തന്‍ഖയെപ്പോലുള്ള എംപിമാര്‍ കോണ്‍ഗ്രസിന്് ബാധ്യതയാണെന്നും കോണ്‍ഗ്രസിനെ കുഴപ്പില്‍ ചാടിക്കാനുള്ള ചാണ്ടിയുടെ തന്ത്രത്തില്‍ തന്‍ഖ വീഴുകയായിര ുന്നുവെന്നും സുധീരന്‍ കഴിഞ്ഞ ദിവസവും കുറ്റപ്പെടുത്തിയിരുന്നു.