Sunday 07 June 2020




ഭീകരര്‍ കോറോണയെ ജൈവ ഭീകര ആക്രമണത്തിനുള്ള ആയുധമാക്കിയേക്കാം മുന്നറിയിപ്പുനൽകി യു എൻ

By online desk .10 Apr, 2020

imran-azhar

 

 

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് എന്ന മഹാമാരിയെ ഭീകരർ ആയുധമാക്കിയേക്കാം എന്ന ആശങ്കയുമായി ഐക്യരാഷ്ട്ര സഭ. വൈറസ് ബാധയേറ്റ ആളുകളുടെ സ്രവങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച് ഭീകരർ ലോകമെമ്പാടും രോഗം പടർത്താനുള്ള സാഹചര്യം ഉണ്ടാവും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പുനൽകി. കൊറോണ വൈറസ് എന്ന മഹാമാരി ഒരു ജൈവ ഭീകര ആക്രമണത്തിനുള്ള അവസരമാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

 

കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് ആദ്യമായി ചർച്ച ചെയ്ത യുഎൻ സുരക്ഷാ സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് മഹാമാരിമൂലം  ഉണ്ടായേക്കാവുന്നഅപകടങ്ങളെക്കുറിച്ച് സെക്രട്ടറി ജനറൽപട്ടിക തയ്യാറാക്കി
കോറോണക്കെതിരായുള്ള പോരാട്ടങ്ങളെ "ഒരു തലമുറയുടെ പോരാട്ടം - എന്നാണ് അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്. കൂടാതെ ഐക്യരാഷ്ട്രസഭയുടെ തന്നെ നിലനില്‍പ്പിന്റെ പ്രാധാന്യം തെളിയിക്കുന്നതാണെന്നും ഗുട്ടെറസ് പറഞ്ഞു.

 

കൊറോണ വൈറസ് വ്യാപനം എന്നത് ഒരു ആരോഗ്യ പ്രതിസന്ധിയാണെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങൾ വളരെ ദൂരവ്യാപകമാണ്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് മഹാമാരി പ്രധാന ഭീഷണി ആണെന്നും - ഇത് സാമൂഹിക അശാന്തിയുടെ വർദ്ധനവിന് കാരണമാകുന്നു ഇത്തരത്തിലുള അക്രമങ്ങൾ രോഗത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ വളരെയധികം തകർക്കും, അദ്ദേഹം പറഞ്ഞു കൂടാതെ
ഈ ബലഹീനതകളും തയ്യാറെടുപ്പുകളുടെ അഭാവവും ഒരു ജൈവ ഭീകരാക്രമണത്തിനുള്ള ജാലകം തുറന്നിടുന്നു. അതുമൂലം വലിയ പ്രതിസന്ധിയാണ് ഉണ്ടാകാന്‍ പോകുന്നത്.

 

ഭീകരവാദ ഭീഷണി ഇന്നും നിലനില്‍ക്കുന്നുണ്ട്.എന്നും അല്ല സർക്കാരുകളും ഭരണവും കോറോണക്കെതിരെ പോരാടുമ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഈ സാഹചര്യത്തിൽ ഭീകരസംഘടനകള്‍ ഈ കൊറോണ കാലത്തെ ഒരു അവസരമായി കണ്ടു ആക്രമണത്തിന് മുതിർന്നേക്കാം അദ്ദേഹം കൂട്ടിച്ചേർത്തു