Tuesday 18 December 2018


എല്ലാരും പൊട്ടിക്കരഞ്ഞപ്പോള്‍ ആ സ്ത്രീ കണ്ണുകള്‍ തുറന്നു വെച്ച് തന്നെ കിടന്നു; തനൂജാ ഭട്ടതിരി

By Sarath Surendran.03 Oct, 2018

imran-azhar


തിരുവനന്തപുരം: ഇന്നലെ വരെ ഉണ്ടായവർ ഇന്നില്ലെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന വേദനയെ പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കാറപകടത്തില്‍പ്പെട്ട് ഭര്‍ത്താവിനെയും മൂന്നു വയസുള്ള മകളെയും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ സങ്കട കഥ ഓർക്കുകയായിരുന്നു എഴുത്തുകാരിയായ തനൂജാ ഭട്ടതിരി.

 

അപ്രതീക്ഷിതമായി പ്രിയപ്പെട്ടവര്‍ അപകടത്തില്‍പ്പെട്ട് മരണത്തിലേയ്ക്ക് ആഴ്ന്നിറങ്ങുമ്പോൾ ഒപ്പമുള്ളവരുടെ മാനസികാവസ്ഥ എന്തായിരിക്കും ?. അതും ഭര്‍ത്താവും പൊന്നോമനയെയും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ അവസ്ഥ. അവളുടെ കൈയിലുള്ള ഓർമ്മകൾ മാത്രമാണ് ഇനിയുള്ള ജീവിതത്തിലേയ്ക്കുള്ള അവളുടെ വെളിച്ചം.

 

'സ്ട്രച്ചറില്‍ ഉയര്‍ത്തി ഭര്‍ത്താവിന്റെ ശരീരം കാണിച്ചു. അവള്‍ വിരലുകള്‍ കൊണ്ട് ആ മുഖം തൊട്ടു. കരഞ്ഞില്ല. പക്ഷേ ഇത്രയും പറഞ്ഞു. ചടങ്ങു നടത്തുമ്പോള്‍ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം. ഒരുമിച്ച് മതി. രണ്ടു പേര്‍ക്കും കൊതി മാറിയിട്ടില്ല അവളൊരിക്കലും പേടിക്കയുമില്ല എല്ലാരും പൊട്ടിക്കരഞ്ഞപ്പോള്‍ ആ സ്ത്രീ കണ്ണുകള്‍ തുറന്നു വച്ച് തന്നെ കിടന്നു.'

 

മനുഷ്യർ ഒരു ചെറിയ ജീവിതത്തിൽ എന്തൊക്കെ സഹിക്കണം! - എന്ന് അവസാനിപ്പിക്കുകയാണ് എഴുത്തുകാരി തനൂജാ ഭട്ടതിരി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ.

">