Thursday 26 April 2018

ആ മാഡവും ഒരു സിനിമാനടിയെന്ന് സുനി

By Subha Lekshmi B R.14 Aug, 2017

imran-azhar

കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസിലെ കഥാനായികയെന്ന് താന്‍ പറയുന്ന മാഡം ഒരു സിനിമാ നടിയെന്നു കേസിലെ പ്രതി പള്‍സര്‍ സുനി. ഈ നടിയുടെ പേര് ബുധനാഴ്ച വെളിപ്പെടുത്തും. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിംകാര്‍ഡ് സംഘടിപ്പിച്ച കേസില്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ ശേഷം പുറത്തിറങ്ങിയപ്പോഴാണു പള്‍സര്‍ സുനി മാധ്യമങ്ങളോട് മാഡത്തിന്‍റെ പങ്ക് ആവര്‍ത്തിച്ചത്.

 

സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും താന്‍ പറഞ്ഞത് കെട്ടുകഥയല്ളെന്നും പള്‍സര്‍ സുനി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. ഈ മാസം 16നുള്ളില്‍ വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ളെങ്കില്‍ താന്‍ പറയുമെന്നും സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു.