Saturday 06 June 2020




ലോകത്തെ പിടിച്ചു കുലുക്കി കൊവിഡ് 19; മരണം 10,000 കടന്നു

By online desk.20 Mar, 2020

imran-azhar

 

 

കൊവിഡ് 19 വൈറസ് ബാധ വ്യാപകമായതോടെ ലോകത്ത് മരണം 10,000 കടന്നു. കൊവിഡ് 19 വൈറസ് പ്രഭാവകേന്ദ്രമായ ചൈനയേക്കാൾ മരണതോത് ഇറ്റലിയിൽ വർദ്ധിച്ചുവരികയാണ്. ഇതുവരെ ഇറ്റലിയിൽ 3400 പേർ രോഗ ബാധയേറ്റ് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 427 പേരാണ് ഇറ്റലിയിൽ മരിച്ചത്. അതേസമയം, അമേരിക്കയിൽ മരണം 200 കടന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. യുഎസ്സിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 100 ൽ നിന്നും 10,000 ആയി ഉയർന്നു. എന്നാൽ നിലവിൽ യുഎസ് പരിശോധന ഉപകരണങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്നതിനാൽ ഇതിലും കൂടുതൽ ആളുകൾക്ക് വൈറസ് ബാധ ഉണ്ടോയെന്ന കാര്യത്തിലും സംശയം നിലനിൽക്കുകയാണ്.

 

ജോൺസ് ഹോപ്കിൻസിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് ഇപ്പോൾ 41,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് വൈറസിന്റെ പ്രഭവകേന്ദ്രം. വൈറസ് അതിനുശേഷം, അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ഈ വൈറസ് പടരുകയും ലോകമെമ്പാടുമുള്ള 250,000 ആളുകളെ ബാധിക്കുകയും ചെയ്തുവെന്ന് ജെഎച്ച്യുവിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയും അധിക സ്രോതസ്സുകളും റിപ്പോർട്ട് ചെയ്ത കേസുകൾ സർവകലാശാല നിരീക്ഷിക്കുന്നുണ്ട്.