Monday 13 July 2020




ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടാൻ തീരുമാനമെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

By Akhila Vipin .16 May, 2020

imran-azhar

 


ന്യൂഡൽഹി: ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടും. ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി നിരവധി സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് തീരുമാനം. ലോക്ക് ഡൗൺ മൂന്നാം ഘട്ടം തീരാൻ ഒരു ദിവസം ബാക്കി നിൽക്കവെയാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്ന് പുറത്തിറക്കും. ഇളവുകൾ നല്കിയായിരിക്കും നാലാം ഘട്ട ലോക്ക് ഡൗൺ.

 

ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കുന്ന വിഷയത്തില്‍ ചർച്ചകൾ നടക്കുകയാണ്. 18 ന് ശേഷം സര്‍വീസ് ആരംഭിക്കാനുള്ള വിമാന കമ്പനികളുടെ ആവശ്യത്തിന് അന്തിമ തിരുമാനം പ്രധാനമന്ത്രി എടുക്കട്ടെ എന്നാണ് ആഭ്യന്തരമന്ത്രാലയം നിലപാടെടുത്തത്. മെട്രോ സര്‍വീസുകള്‍ മെയ് 30 വരെ ഉണ്ടാകില്ല. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെതാണ് തിരുമാനം.