Saturday 06 June 2020




കോവിഡിനെതിരെ പോരാടാൻ വീണ്ടും ഡോക്ടർ കുപ്പായമണിഞ്ഞ് ഐറിഷ് പ്രധാനമന്ത്രി

By Online Desk .06 Apr, 2020

imran-azhar

 


ആരോഗ്യ മേഖലയിലേക്ക് വീണ്ടും തിരികെയെത്തി അയർലന്റ് പ്രധാനമന്ത്രി ലിയോ വരദ്കർ. കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ യോഗ്യത ഉള്ളവരും, ഇപ്പോൾ പ്രവർത്തിക്കാത്തവരുമായ ആളുകൾ ആരോഗ്യ മേഖലയിൽ ജോലിയിൽ പ്രവേശിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനടിസ്ഥനത്തിലാണ് ഡോക്ടറായി വീണ്ടും പ്രവർത്തിക്കാൻ പ്രധാനമന്ത്രി എത്തിയത്. ആഴ്ചയിൽ ഒരിക്കലാണ് ഇദ്ദേഹത്തിൻറെ സേവനം ഉണ്ടാകുക. കോവിഡിനെ നേരിടുന്ന മെഡിക്കൽ സംഘത്തോടൊപ്പം ഡോ വരദ്കരുടെ പരിധിയിൽ വരുന്ന മേഖലകളിൽ പ്രവർത്തിക്കും.

 


ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും അടക്കം 60,000ഓളം പേരാണ് അയർലന്റിൽ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കാൻ സന്നദ്ധരായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2003ൽ ഡബ്ലിൻ ട്രിനിറ്റി സർവകലാശാലയിൽ നിന്നാണ് ഡോ വരദ്കർ മെഡിക്കൽ ബിരുദം നേടിയത്. പ്രധാനമന്ത്രിയുടെ അച്ഛൻ ഡോക്ടറും അമ്മ നഴ്‌സുമാണ്. രണ്ട് സഹോദരിമാരും ആരോഗ്യ മേഖലയിലാണ് പ്രവർത്തിക്കുന്നത്. അതേസമയം, കോവിഡ് ബാധിച്ച് 158 പേരാണ് അയർലന്റിൽ മരിച്ചത്. 5000ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.