By online desk .27 Mar, 2020
ന്യൂയോർക് : ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ള രാജ്യമാണ് അമേരിക്ക. അനുദിനം കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് അമേരിക്കയിൽ രേഖപ്പെടുത്തുന്നത്. അതോടെ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയെയും അമേരിക്ക മറികടന്നിരിക്കുന്നു.
ബ്ലൂംബെർഗ് തയ്യാറാക്കിയ കണക്കുകൾ പ്രകാരം അമേരിക്കയിലെ ന്യൂയോർക്കിൽ 6,448 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുയുന്നത് അതോടെ അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 82,000 ആയി.
അതേസമയം, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ - പുതിയ കേസുകളെല്ലാം തന്നെ വിദേശത്ത് നിന്ന് വരുന്നവരിൽ നിന്നാണ്, അതിനാൽ തന്നെ വിദേശികളുടെ പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിക്കുണ്ട്