Wednesday 03 June 2020




വൈറസ് വ്യാപനം രൂക്ഷമാകുമ്പോഴും ഇളവുകൾ നല്കാൻ ഒരുങ്ങി അമേരിക്ക

By Akhila Vipin .21 May, 2020

imran-azhar

 


അമേരിക്ക: അമേരിക്കയിൽ വൈറസ് വ്യാപനം രൂക്ഷമാകുമ്പോഴും ഇളവുകൾ നല്കാൻ ഒരുങ്ങി അമേരിക്ക. 50 സംസ്ഥാനങ്ങൾ വീണ്ടും പഴയ നിലയിലേക്ക് എത്തി. റെസ്റ്റോറന്റുകളും ചെറുകിട സ്ഥാപനങ്ങളും മറ്റും തുറന്ന് പ്രവർത്തിച്ച് തുടങ്ങി. 2 മാസത്തിന് ശേഷമാണ് ഇവ പ്രവർത്തിച്ചു തുടങ്ങിയത്. എന്നാൽ അമേരിക്കയിൽ മാത്രം 24 മണിക്കൂറിനിടയിൽ 1561 മരണമാണ് റിപ്പോർട്ട് ചെയ്തത്. 21000 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 15,92,000 കടന്നു. മരിച്ചവരുടെ ആകെ എണ്ണം 9200 കടന്നു. അമേരിക്കയിൽ കൂടുതൽ രോഗികളും ന്യൂയോർക്കിലാണുള്ളത്. 363517 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണം 28816 ആയി.

 

അതേസമയം, ബ്രസീൽ സ്വദേശികൾക്ക് വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങിയിരിക്കുകയാണ് അമേരിക്ക. ശക്തമായ തീരുമാനം വേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപ് അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്നാണ് പുതിയ തീരുമാനം. ബ്രസീലിൽ കോവിഡ് വ്യാപിക്കുകയാണ്. റക്ഷ്യയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് ബ്രസീൽ കടന്നു.