By Sooraj Surendran .22 Nov, 2019
വഴിയരികിൽ നിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് പോലീസ് സ്റ്റേഷനിലും അതുവഴി ഉടമയ്ക്കും എത്തിച്ച് മാതൃക കാട്ടിയിരിക്കുകാണ് സൗരവും ,നിധിനും, സുജീഷും. പെരുമുടിയൂർ ഓറിയൻറൽ ഹൈസ്കൂളിലെ 6 ,8, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളാണ് ഇവർ. ഇവരെപ്പോലുള്ള യുവ തലമുറകളാണ് നാളെയുടെ പ്രതീക്ഷ. കുട്ടിക്കാളി എന്ന അമ്മുമ്മയുടെ കുറി പിടിച്ച സമ്പാദ്യമായിരുന്നു നഷ്ടമായത്. കളഞ്ഞു കിട്ടിയ ബാഗ് പോലീസ് സ്റ്റേഷനിലെത്തിക്കാൻ എത്തിയ സൗരവിനോടും, നിധിനോടും, സുജീഷിനോടും പട്ടാമ്പി ട്രാഫിക് സബ് ഇൻസ്പെക്ടർ പട്ടാമ്പി ബാബു ചോദിച്ചു, ഈ പൈസ കിട്ടിയിട്ട് നിങ്ങള് മൂന്നാളും കൂടി പൊറാട്ടയും ബീഫും കഴിക്കാത്തത് എന്തേ? " അയിന് ആ പൈസ ഞങ്ങടെ ആരടേം അല്ലല്ലോ" എന്നായിരുന്നു മൂന്നാളുടെയും ഒരുമിച്ചുള്ള ഉത്തരം. പണത്തിനായി കൊലപാതകവും, മോഷണവും കൈമുതലാക്കുന്നവർ ഇതൊന്ന് കണ്ണ് തുറന്ന് കാണണം.