Thursday 16 July 2020




ഉത്രയ്ക്ക് ഉറക്കഗുളിക നൽകിയതിന് ശേഷമാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ചത്; സൂരജിന്റെ മൊഴി

By Akhila Vipin .28 May, 2020

imran-azhar

 


കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച ദിവസം ഉറക്ക ഗുളിക നൽകിയതായി ഭർത്താവ് സൂരജിന്റെ മൊഴി. പായസത്തിലും ജ്യൂസിലുമായിട്ടാണ് മയക്കുമരുന്ന് കലര്‍ത്തി നല്‍കിയത്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം എത്തിയാല്‍ ഇക്കാര്യത്തില്‍ വ്യക്തയുണ്ടാകും. ഉത്രയെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമത്തിലും ഉറക്കഗുളിക നല്‍കിയിരുന്നു.

 

ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കുടഞ്ഞിട്ടെന്നും എന്നാൽ പാമ്പുകൊത്തുന്നതു കണ്ടില്ലെന്നും ചീറ്റുന്ന ശബ്ദം മാത്രമാണ് കേട്ടതെന്നാണ് സൂരജ് കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. അണലി കടിക്കുന്നതിന് മുൻപ് വീട്ടില്‍ സ്റ്റെയര്‍കെയ്സിന്റെ പടികളില്‍ ഉത്ര കണ്ടുവെന്നു പറയുന്ന പാമ്പ് ചേരയായിരുന്നുവെന്നാണ് സൂരജ് പോലീസിനു നല്‍കിയ മൊഴി.