Saturday 06 June 2020




കോവിഡ് ഭീതിയിൽ ലോകം; മരണസംഖ്യ 27,000 കടന്നു

By Akhila Vipin .28 Mar, 2020

imran-azhar

 


ലോകത്ത് കോവിഡ് വ്യാപകമാകുകയാണ്. കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 27,365 ആയി. രോഗ ബാധിതരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുന്നു. 24 മണിക്കൂറിനിടയിൽ 62,926 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂവായിരത്തോളം പേരാണ് കഴിഞ്ഞ ഒരു ദിവസം കൊണ്ട് മരണപ്പെട്ടത്. ഇറ്റലിയിൽ മരണം 9134 ആയി. ഇന്നലെ മാത്രം 919 പേരാണ് മരിച്ചത്. സ്പെയിനിൽ 7933 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം ഇവിടെ മരിച്ചത് 733 പേരാണ്. ഇറ്റലിയിലും സ്പെയിനിലും സ്ഥിതി അതീവ ഗുരുതരമാണ്.

 

അതേസമയം, കോവിഡ് ബാധയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് അമേരിക്ക. രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,04205 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പതിനേഴായിരത്തിലധികം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. 1701 ആളുകൾ കോവിഡ് ബാധിച്ച് മരിച്ചു. ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുകയാണ് അമേരിക്ക.