By Subha Lekshmi B R.05 Jul, 2017
കൊച്ചി: നടിയെ ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയവരുടെ ഉദ്ദേശം നടിയുടെ വിവാഹം മുടക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മാത്രമല്ല, ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചു നടിയെ ബ്ളാക്ക്മെയില്‍ ചെയ്തു പണം തട്ടാന്‍ പള്‍സര്‍ സുനിയും തീരുമാനിച്ചിരുന്നുവെന്നാണ് പൊലീസ് നിഗമനം.വിവാഹം മുടങ്ങുന്നതു കൊണ്ടു ക്വട്ടേഷന്‍ നല്ക ിയ വ്യക്തിക്കുള്ള ലാഭമെന്തെന്നു പൊലീസ് പരിശോധിക്കുകയാണ്.
പ്രതിശ്രുത വരന് നല്കിയ വിവാഹ വാഗ്ദാന മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വേണമെന്നു ക്വട്ടേഷന്‍ നല്‍കിയയാള്‍ നിര്‍ദ്ദേശിച്ചതായി സുനി മൊഴിനല്‍കിയിരുന്നു. നടിയോട് ഒരു കാലത്ത് നല്ല സൌഹൃദത്തിലായിരുന്ന നടന് ദിലീപ്, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരെ ചോദ്യംചെയ്താല്‍ വ്യകതമായ വിവരം ലഭിക്കുമെന്നായിരുന്നു പൊലീസിന്‍െറ നിഗമനം. തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്തത്. എന്നാല്‍ നാദിര്‍ഷാ ചോദ്യം ചെയ്യലിനോടു നിസ്സഹകരിച്ചതും സുനിലുമായുള്ള മുന്‍പരിചയം സംബന്ധിച്ച ചോദ്യങ്ങള്‍ക്കു ദിലീപ് പരസ്പര വിരുദ്ധമായി മൊഴി നല്കിയതും അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി. ഇതോടെയാണ് ചോദ്യം ചെയ്യല്‍ 13മണിക്കൂര്‍ നീണ്ടുപോയത്. ദിലീപുമായി സുനിലിനു മുന്‍പരിചയമുണ്ടെന്നു തോന്നിപ്പിക്കുന്ന തെളിവുകള്‍ പല ഭാഗത്തു നിന്നും ലഭിച്ചതോടെ ദിലീപും നാദിര്‍ഷയും സംശയത്തിന്റെ നിഴലിലായി. എന്നാല്‍, ഇവരുടെ അറസ്റ്റ് സംബന്ധിച്ചു സംഘം തീരുമാനത്തിലെത്തിയിട്ടില്ല.