Wednesday 18 July 2018

'സത്യസന്ധനായ കള്ളൻ' മോഷ്ടിച്ച സ്വർണ്ണം തിരികെ നൽകി കള്ളന്റെ ആത്മാർത്ഥത

By Sooraj S.12 Jul, 2018

imran-azhar

 

 

ആലപ്പുഴ: ആലപ്പുഴയിലാണ് ഇത്തരത്തിൽ രസകരമായ സംഭവം ഉണ്ടായത്. തകഴി പഞ്ചായത്തിലുള്ള മതികുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച്ച രാത്രി മതികുമാറും കുടുംബവും ബന്ധുവിന്റെ വീട്ടിൽ കല്യാണത്തിന് പോയിരുന്നു. ഈ വിവരം മനസിലാക്കിയ കള്ളൻ രാത്രി വീടിന്റെ അടുക്കള വാതിൽ തകർത്ത് വീടിനുള്ളിൽ കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണവുമായി കടന്നുകളയുകയായിരുന്നു. ഒന്നര പവന്റെ സ്വർണ്ണമാണ് കളവ് പോയത്. മോഷണ വിവരം മനസിലാക്കിയ മതികുമാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം നടത്തിവരവെയാണ് വ്യാഴാഴ്ച വീടിന്റെ ഗേറ്റിനുമുന്നിൽ ഒരു കത്തെഴുതി അതിനോടൊപ്പം സ്വർണ്ണവും തിരികെ വെച്ചത്. 'ക്ഷമിക്കുക ഗതികേടുകൊണ്ട് സംഭവിച്ചതാണ് ഇനി ഒരിക്കലും ഇങ്ങനെ ചെയ്യില്ല' എന്നാണ് കത്തിൽ എഴുതിയിരുന്നത്. എന്തായാലും നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണ്ണം തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ഉടമ.