Tuesday 23 January 2018

ദിലീപിന്‍റെ ജാമ്യാപേക്ഷ; പുറത്തുവരാത്ത തെളിവുകള്‍ തുറന്ന കോടതിയില്‍ പറയാനാവില്ലെന്ന് പ്രോസിക്യൂഷന്‍

By Subha Lekshmi B R.22 Aug, 2017

imran-azhar

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ദിലീപിന്‍റെ രണ്ടാം ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ക്കുളള സര്‍ക്കാരിന്‍റെ വിശദീകരണം ഇന്ന് മുദ്രവച്ച കവറില്‍ കോടതിക്ക് നല്‍കും. ദിലീപിനെതിരായ പുറത്ത് വരാത്ത പ്രധാന തെളിവുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത് തുറന്ന കോടതിയില്‍ പറയാനാകില്ളെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. സുനിലുമായി ഗൂഢാലോചന നടത്തിയതിന് ദൃക്സാക്ഷികളുണ്ട്. ജാമ്യം നല്‍കിയാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.

 

അതേസമയം, ദിലീപിനെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. കോടതിയിലേക്കുള്ള യാത്ര സുരക്ഷിതമല്ളെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കുന്നത്.