Wednesday 20 June 2018

ജെയ്ഷാക്കെതിരായ വാര്‍ത്ത: ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി രോഹിണി സിംഗ്

By SUBHALEKSHMI B R.10 Oct, 2017

imran-azhar

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കു ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി അമിത് ഷായുടെ മകനെതിരായ അഴിമതി വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക രോഹിണി സിങ്.2011ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാധ്രയ്ക്കെതിരായ അഴിമതി വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ തനിക്കുനേരെ ഇത്തരം പ്രതികരണമുണ്ടായിരുന്നില്ളെന്നു രോഹിണി ചൂണ്ടിക്കാട്ടുന്നു. അന്ന് ഇത്തരം കോലാഹലങ്ങളോ ഭീഷണിയോ ഉണ്ടായില്ള. വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്സൈറ്റിന്‍െറ പത്രാധിപരും റിപ്പോര്‍ട്ടറും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് അമിത് ഷായുടെ മകന്‍ ജെയ് അമിത്ഭായ് ഷാ മാനനഷ്ടക്കേസ് നല്‍കിയത്.

 

"ദ് വയര്‍' എന്ന വാര്‍ത്താ വെബ്സൈറ്റാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് അമിത്ഭായ് ഷായുടെ ഉടമസ്ഥതയിലുള്ള കന്പനിക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കന്പനിയുടെ വിറ്റുവരവ് ഒരു വര്‍ഷംകൊണ്ട് 16,000 മടങ്ങു വര്‍ധിച്ചുവെന്നായിരുന്നു വാര്‍ത്ത.