Monday 25 October 2021




മൂന്നരലക്ഷം നവമുകുളങ്ങള്‍; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

By Subha Lekshmi B R.01 Jun, 2017

imran-azhar


തിരുവനന്തപുരം: സ്കൂള്‍ പ്രവേശനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം ഊരുട്ടന്പലം യുപി സ്കൂളിലായിരുന്നു പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് സന്നിഹിതനായിരുന്നു. സംസ്ഥാനത്താകമാനം ഒന്നു മുതല്‍ 12 വരെ ക്ളാസുകളിലായി 43 ലക്ഷം വിദ്യാര്‍ഥികളാണുള്ളത്. മൂന്നര ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ളാസില്‍ ചേര്‍ന്നതായാണ് കണക്കുകള്‍.

 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ച ശേഷമുള്ള ആദ്യസ്കൂള്‍ വര്‍ഷത്തിനാണ് തുടക്കമാകുന്നത്. കൈത്തറി യൂണിഫോം, ഹരിത പ്രോട്ടോക്കോള്‍, എല്ളാ സ്കൂളുകളിലും
സ്മാര്‍ട്ട് ക്ളാസ് മുറികള്‍ എന്നിങ്ങനെ പ്രത്യേകതകളേറെയാണ്.

 

ആദ്യദിനത്തില്‍ സംഘര്‍ഷങ്ങള്‍ക്കും കുറവില്ല. ഇടുക്കി ജില്ളാ പ്രവേശനോത്സവം നടക്കുന്ന കുമളി അമരാവതി ഗേള്‍സ് ഹൈസ്കൂളില്‍ പ്രവേശനോത്സവം തുടങ്ങുന്നതിനു മുന്‍പു
എസ്എഫ്ഐക്കാര്‍ സ്കൂളിനു മുന്നില്‍ കൊടി നാട്ടിയത് ചര്‍ച്ചയായി. യൂണിഫോം ധരിക്കാതെ ക്ളാസിലെത്തിയ കുമളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥികളെ പ്ര ിന്‍സിപ്പാള്‍ പുറത്താക്കിയതും തൊടുപുഴ ഗ്ളോബല്‍ പബ്ളിക് സ്കൂളില്‍ ക്ളാസുകള്‍ ആരംഭിക്കാത്തതിനും പ്രിന്‍സിപ്പാളിനെ പുറത്താക്കിയ മാനേജ്മെന്‍റ് നടപടിക്കുമെതിരെ രക്ഷിതാക്കളുടെ പ്രതിഷേധവും ശ്രദ്ധേയമായി.

 

പ്രവേശനോത്സവത്തിന്‍റെ നേട്ടങ്ങള്‍
മുന്‍കാലങ്ങളെ അപേക്ഷിച്ച് കുട്ടികളെ ആദ്യദിനത്തില്‍ സ്ക്കൂളിലെത്തിക്കാന്‍ രക്ഷിതാക്കള്‍ താല്പര്യം കാട്ടുന്നുവെന്നതാണ് പ്രവേശനോത്സവം എന്ന പരിപാടിയുടെ പ്രധാനനേട്ടം.
പരിപാടി കഴിയുംവരെ രക്ഷിതാക്കള്‍ ഒപ്പമുണ്ടാകുമെന്നതിനാല്‍ ആദ്യമായി സ്ക്കൂളിലെത്തുന്ന കുരുന്നുകള്‍ ചിരിയോടെ കൌതുകക്കാഴ്ചകളിലേക്ക് കണ്ണോടിക്കുന്നു. ബലൂണുകളും വര്‍ണ്ണക്കടലാസുകളും കൊണ്ടലങ്കരിച്ച് സ്ക്കൂളുകള്‍ ഇവരെ സ്വീകരിക്കാന്‍ ഒരുങ്ങിനില്‍ക്കുന്നു. മധുരംവിളന്പി അധ്യാപകരക്ഷകര്‍ത്താ സംഘടനകളും സ്ക്കൂള്‍ മാനേജ്മെന്‍റുകളും കുട്ടികളെ സ്വാഗതം ചെയ്യുന്നു. അങ്ങനെ കുരുന്നു ചിണുങ്ങലുകള്‍ക്ക് പകരം കൊഞ്ചലും ചിരിയുമായാണ് കഴിഞ്ഞ കുറേകാലമായി അധ്യയനവര്‍ഷങ്ങള്‍ ആരംഭിക്കുന്നത്.

 

 

പ്രവേശനോത്സവം പ്രമാണിച്ച് സ്ക്കൂളുകള്‍ അറ്റകുറ്റപ്പണിയൊക്കെ ചെയ്ത് മോടികൂട്ടാന്‍ ശ്രദ്ധിക്കുമെന്നത് മറ്റൊരു കാര്യം.