Thursday 09 July 2020




ആലുവയില്‍ വാഹനാപകടം; അച്ഛനും മകനുമടക്കം മൂന്നുപേര്‍ മരിച്ചു

By SUBHALEKSHMI B R.13 Dec, 2017

imran-azhar

ആലുവ: മുട്ടത്ത് മെട്രോയുടെ തൂണിലേക്ക് കാര്‍ ഇടിച്ചുകയറി അച്ഛനും മകനുമടക്കം മൂന്നുപേര്‍ മരിച്ചു. കോട്ടയം കുമാരനെല്ളൂര്‍ സ്വദേശികളായ തലവനാട്ട് മഠം ടി.ടി. രാജേന്ദ്രപ്രസാദ് (56), മകന്‍ ടി.ആര്‍. അരുണ്‍ പ്രസാദ് (32), മകളുടെ ഭര്‍തൃപിതാവ് ആലപ്പാട്ട് ചന്ദ്രന്‍ നായര്‍ എന്നിവരാണു മരിച്ചത്. ചന്ദ്രന്‍റെ മകനെ നെടുന്പാശേരി വിമാനത്താവളത്തില്‍ വിട്ടു മടങ്ങുന്പോഴായിര ുന്നു അപകടം. രാജേന്ദ്രപ്രസാദ് മലയാള മനോരമ ലൈബ്രറി ജീവനക്കാരനും അരുണ്‍ പ്രസാദ് മനോരമ ഓണ്‍ലൈന്‍ ജീവനക്കാരനുമാണ്.

 

പുലര്‍ച്ചെ 2.20 ഓടെയായിരുന്നു അപകടം. കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാര്‍ ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേര്‍ ആശുപത്ര ിയിലുമാണ് മരിച്ചത്. രാജേന്ദ്രപ്രസാദാണ് കാര്‍ ഓടിച്ചിരുന്നത്. മൃതദേഹങ്ങള്‍ കൊച്ചി കിംസ് ആശുപത്രിയില്‍.