Monday 19 February 2018

ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി; ദിലീപ് മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷന്‍

By Subha Lekshmi B R.20 Jul, 2017

imran-azhar

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്‍െറ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ചരിത്രത്തിലെ ആദ്യത്തെ മാനഭംഗ ക്വട്ടേഷനാണിതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) കോടതിയില്‍ വാദിച്ചു. എന്നാല്‍ തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിലീപിന്‍െറ അഭിഭാഷകന്‍ രാംകുമാറിന്‍െറ വാദം.

പ്രധാനതെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുംവരെ ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷനും വാദിച്ചു. കേസിലെ നിര്‍ണായക തെളിവുകളടങ്ങിയ കേസ് ഡയറി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.