Tuesday 24 October 2017

ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്‍റെ വാദം പൂര്‍ത്തിയായില്ല

By Subha Lekshmi B R.22 Aug, 2017

imran-azhar

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായിട്ട. പ്രതിഭാഗത്തിന്‍റെ വാദം ബുധനാഴ്ചയും തുടരും. ചൊവ്വാഴ്ച രാവിലെ 10.30ന് ആരംഭിച്ച വാദം ഉച്ചഭക്ഷണത്തിനുശേഷം കോടതി കൂടിയപ്പോഴും തുടര്‍ന്നു. അഡ്വ. രാമന്‍പിള്ളയാണ് ദിലീപിന് വേണ്ടി വാദിക്കുന്നത്. നടിയെ ആക്രമിച്ചത് ആസൂത്രിതമല്ളെന്നും പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയിട്ടില്ളെന്നും പ്രതിഭാഗം വാദിച്ചു. അതിനിടെ, ദിലീപിന്‍െറ റിമാന്‍ഡ് കാലാവധി അങ്കമാലി മജിസ്ട്രേറ്റ് കോടതി അടുത്തമാസം രണ്ടുവരെ നീട്ടി.

 

എന്നാല്‍ വാദത്തിനിടെ ആക്രമിക്കപ്പെട്ട നടിയുടെ പേര് ആവര്‍ത്തിച്ച പ്രതിഭാഗം അഭിഭാഷകനെ കോടതി താക്കീത് ചെയ്തു. അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായുംതള്ളിക്കളഞ്ഞുകൊണ്ടു സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷയില്‍, അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണു ദിലീപും കുടുംബവും. കേസില്‍ നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ്ലഭിച്ചെങ്കിലും ഫോണ്‍ പൊലീസിനു കിട്ടിയിട്ടില്ള. ഫോണ്‍ നശിപ്പിച്ചെന്നു മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്. ഫോണ്‍കണ്ടെത്താനാകാത്തതു പൊലീസിന്‍െറ വീഴ്ചയാണ്. ഇതിന്‍െറ പേരില്‍ നടനു ജാമ്യം നല്‍കാത്തതു ശരിയല്ളെന്നും പ്രതിഭാഗം വാദിച്ചു.