Monday 30 November 2020




കോവിഡ് ചികിത്സ പ്രോട്ടോകോൾ ലംഘിച്ചു ഡൊണാൾഡ് ട്രംപ്

By online desk .05 Oct, 2020

imran-azhar

 

വാഷിങ്ടണ്‍:കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നതിനിടെ അനുയായികളെ കാണാനിറങ്ങി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ നിന്നാണ് ട്രംപ് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്‌ പുറത്തിറങ്ങിയത്. ട്രംപിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ബുള്ളെറ്റ് പ്രൂഫ് വാഹനത്തിലാണ് ട്രംപ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയത്, തന്റെ അനുയായികൾക്ക് നേരെ കൈ വീശുകയും ആശുപത്രിയിലേക്ക് തിരികെ കയറുകയും ചെയ്തു.

 

കോവിഡ് ചികിത്സ പ്രോട്ടോകോൾ ലംഘിക്കുന്ന പ്രസിഡന്റ് എന്ത് സന്ദേശമാണ് നൽകുന്നത് എന്നാണ് ആരോഗ്യവിദഗ്തർ ചോദിക്കുന്നത്. ട്രംപിന്‍റെ കാര്‍ യാത്ര അനാവശ്യമായിരുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉണ്ട്. ട്രംപിനൊപ്പം കാറിലുണ്ടായിരുന്നവര്‍ 14 ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടിവരും. അവര്‍ക്കും കോവിഡ് വന്നേക്കാം. അവര്‍ രോഗം ബാധിച്ച്‌ മരിക്കാനും ഇടയുണ്ട്. രാഷ്ട്രീയ നാടകത്തിനായി അവരുടെ ജീവന്‍ അപകടത്തിലാക്കാനും ട്രംപ് ശ്രമിച്ചുവെന്നും വാള്‍ട്ടര്‍ റീഡ് മിലിട്ടറിയിലെ ഡോക്ടര്‍ ജയിംസ് പി. ഫിലിപ്പ് ആരോപിച്ചു. എന്നാൽ ട്രംപിനൊപ്പം ഉണ്ടായിരുന്നവർ പി പി ഇ കിറ്റ് അടക്കമുള്ള സുരക്ഷാ മുൻകരുതൽ സ്വീകരിച്ചിരുന്നതായി വൈറ്റ്ഹൗസ് പ്രതികരിച്ചു.