Friday 23 October 2020




തെരഞ്ഞെടുപ്പിൽ തോറ്റാലും ചിലപ്പോൾ അധികാര കൈമാറ്റമുണ്ടാകില്ല ; ട്രംപ്

By online desk .24 Sep, 2020

imran-azhar

 

വാഷിംഗ്ടണ്‍: അമേരിക്കയിൽ വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റാൽ യു എസിൽ സുഗമമായ ഒരു അധികാര കൈമാറ്റമുണ്ടാകുകയില്ല എന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് ട്രംപ് അധികാരം കൈമാറില്ലെന്ന ധ്വനിയിൽ സംസാരിച്ചത്
എന്താണ് നടക്കുക എന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു ട്രംപിന്റെ മറുപടി.

 

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ട്രംപ് തെരഞ്ഞെടുപ്പ് രീതിയെ നിരന്തരമായി വിമർശിക്കുന്നുണ്ട് . മെയിൽ ബാലറ്റുകൾക്കെതിരെയാണ് അദ്ദേഹം പ്രധാനമായും ആരോപണം ഉന്നയിക്കുന്നത് കൂടാതെ കോവിഡ് സമയത് മെയില്‍ ബാലറ്റുകള്‍ കൂടുതല്‍ ഉപയോഗിക്കപ്പെടാമെന്നും ഇത് സുതാര്യമല്ലെന്നും ട്രംപ് പറയുന്നു. കൂടാതെ ഇത്തരം മെയില്‍ ബാലറ്റുകള്‍ വലിയ തട്ടിപ്പിന് കാരണമാകുമെന്നുംഅദ്ദേഹം പറഞ്ഞു . ഇത് ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിന് തടസ്സമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

മെയിൽ ബാലറ്റുകളുടെ എണ്ണം ഉയർന്ന രീതിയിലാണെങ്കിൽ തെരഞ്ഞെടുപ്പ് ഫലം എന്തായാലും ഈ സാഹചര്യത്തില്‍ താന്‍ അധികാരത്തില്‍ തുടരും. ബാലറ്റുകള്‍ ഒഴിവാക്കിയാല്‍ സമാധാനപരമായി അധികാരം കൈമാറും. അല്ലെങ്കില്‍ അതുണ്ടാകില്ല. അധികാര തുടര്‍ച്ച നിങ്ങള്‍ക്ക് കാണാനാകും-ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.അമേരിക്കയിൽ നവംബബറിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് .