Monday 11 December 2017

മുസ്‌ളീം യാത്രികര്‍ക്ക് വിലക്ക് ; ട്രംപിന് വീണ്ടും തിരിച്ചടി

By sruthy sajeev .26 May, 2017

imran-azhar


വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ആറു മുസ്‌ലീം രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാര്‍ക്ക് വിലക്കേര്‍പെ്പടുത്തിയ ട്രംപിന്റെ
ഉത്തരവ് നടപ്പാക്കാനാകിലെ്‌ളന്ന് കോടതി ഉത്തരവിട്ടു. ഉത്തരവ് സ്റ്റേ ചെയ്ത കീഴ്‌കോടതി വിധി അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു. ഉത്തരവ് ഭരണഘടനാ
തത്വങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ളതാണെന്ന് കോടതി വ്യക്തമാക്കി. മതാടിസ്ഥാനത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നതതാണ് ഉത്തരവെന്നു പറഞ്ഞ കോടതി, ഇത് ദേശീയ
സുരക്ഷക്കാണെന്നുള്ള വാദം അംഗീകരിക്കാനാവിലെ്‌ളന്നും ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് നിരാശാജനകമാണെന്നും ദേശീയ സുരകഷ കണക്കിലെടുക്കാതെ മറ്റ് വശങ്ങള്‍
കോടതി പരിഗണിച്ചത് ശരിയായിലെ്‌ളന്നും വൈറ്റ് ഹൗസ് വകതാവ് പ്രതികരിച്ചു. ഇറാന്‍, ലിബിയ, സുഡാന്‍, സിറിയ, യെമന്‍, സൊമാലിയ എന്നീ ആറു രാജ്യങ്ങളിലെ
പൗരന്‍മാര്‍ക്ക് മാര്‍ച്ച് 15 അര്‍ധരാത്രി മുതല്‍ 90 ദിവസത്തേക്ക് യാത്രാവിലക്ക് ഏര്‍പെ്പടുത്താനായിരുന്നു ട്രംപ് ഉത്തരവിട്ടത്.