Saturday 22 September 2018



കുടിയേറ്റക്കാരെ അധിക്ഷേപിച്ച് വീണ്ടും ട്രംപ്

By SUBHALEKSHMI B R.12 Jan, 2018

imran-azhar

വാഷിങ്ടന്‍: തന്‍റെ കുടിയേറ്റക്കാരോടുളള സമീപനത്തില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്‍റ്. യുഎസിന്‍െറ കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് കുടിയേറ്റക്കാരെ അധിക്ഷേപിക്കുന്ന രീതിയിലാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. ചില "വൃത്തികെട്ട' രാജ്യങ്ങളില്‍നിന്നുള്ളവരെ യുഎസ് എന്തിനു സ്വീകരിക്കണമെന്നു ചോദിച്ച് കോണ്‍ഗ്രസിലെയും സെനറ്റിലെയും അംഗങ്ങളുടെ യോഗത്തില്‍ ട്രംപ് പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കന്‍ രാജ്യങ്ങളെ ഉദ്ദേശിച്ചാണു ട്രംപിന്‍െറ പ്രതികരണമെന്നാണു വിലയിരുത്തല്‍.

 

അതേസമയം, ട്രംപിന്‍െറ പരാമര്‍ശങ്ങള്‍ വൈറ്റ് ഹൌസ് നിഷേധിച്ചിട്ടില്ള. കുടിയേറ്റ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന യുഎസിനെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള ശ്രമത്തിലാണ് പ്രസിഡന്‍റ്. വാഷിങ്ടനിലെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിദേശരാജ്യങ്ങള്‍ക്കായാണു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പ്രസിഡന്‍റ് ട്രംപ് യുഎസിലെ ജനതയ്ക്കുവേണ്ടി നിലകൊള്ളുന്നു വൈറ്റ് ഹൌസ് വക്താവ് രാജ് ഷാ പറഞ്ഞു.

 

വിദേശ പൌരന്മാരുടെ യുഎസിലേക്കുള്ള കുടിയേറ്റം നിയന്ത്രക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണു കോണ്‍ഗ്രസ്, സെനറ്റ് അംഗങ്ങളുമായി ട്രംപ് ചര്‍ച്ച നടത്തിയത്. വിദേശ പൌരന്മാര്‍ കുടുംബാംഗങ്ങളെ ഇവിടേക്കു കൊണ്ടുവരുന്നതും ഗ്രീന്‍ കാര്‍ഡ് വ ീസയും നിയന്ത്രക്കുന്നതിനാണു നീക്കം.

 

ഇറാന്‍, ഇറാഖ്, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കു യുഎസ് നേരത്തെ യാത്രാവിലക്കേര്‍പ്പെടുത്തിയ ിരുന്നു. ട്രംപിന്‍െറ നടപടി കീഴ്ക്കോടതിയും അപ്പീല്‍ക്കോടതിയും തള്ളുകയും ചെയ്തിരുന്നു.