Saturday 06 June 2020




വാക്കുമാറ്റി ട്രംപ് ന്യൂയോര്‍ക്കില്‍ ക്വാറന്റൈന്‍ വേണ്ട, യാത്രാനിയന്ത്രണം മതി

By online desk .29 Mar, 2020

imran-azhar

 

വാഷിങ്ടണ്‍: കൊറോണ ബാധിതരുടെ എണ്ണത്തിൽ  അമേരിയ്ക്കയിൽ വൻ വർധനവാണ് ഉണ്ടാവുന്നത് എന്നാൽ ഈ അവസരത്തിലും വൈറസ് ബാധ രൂക്ഷമായി ബാധിച്ച സ്‌റ്റേറ്റുകളില്‍ ക്വാറന്റൈന്‍ ആവശ്യമില്ല അവിടെയെല്ലാം ശക്തമായ യാത്ര നിയന്ത്രണം മതിയെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് എന്നിവിടങ്ങളില്‍ എന്നിവിടങ്ങളിലാണ് ക്വാറന്റൈന്‍ നടപടികള്‍ വേണ്ടന്ന് ട്രംപ് വ്യക്തമാക്കിയത്.

 

ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, കണക്ടിക്കട്ട് എന്നിവിടങ്ങൾ വളരെയധികം കൊറോണ ബാധിതരുള്ള സ്ഥലങ്ങളാണ് മൊത്തം യുഎസിൽ സ്ഥിരീകരിച്ച കൊറോണ കേസുകളിൽ പകുതിയോളം ഈ സംസ്ഥാനങ്ങളിലാണ് .എന്നാൽ ക്വാറന്റൈന്‍ പോലുള്ള നടപടികള്‍ ആവശ്യമില്ലെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇതു സംബന്ധിച്ച് താന്‍ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സുമായും ഈ സ്റ്റേറ്റുകളുടെ ഗവര്‍ണര്‍മാരുമായും സംസാരിച്ചതായും ശക്തമായ യാത്രാ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരോട് നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി . അതേസമയം ഈ മൂന്നു സ്റ്റേറ്റുകളിലും ക്വാറന്റൈന്‍ നടപ്പാക്കാന്‍ ആലോചിക്കുന്നതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പീന്നിട് അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു.

 


അതോടെ പുതിയ യാത്ര നിർദേശം പുറപ്പെടുവിച്ചു അവശ്യ കാര്യങ്ങള്‍ക്കല്ലാതെ വരുന്ന 14 ദിവസങ്ങളില്‍ യാത്രകള്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു. അവശ്യ സേവനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കൊഴികെ ഇത് ബാധകമാണെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

 


അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ന്യൂ യോര്‍ക്കിലായിരുന്നു. അമേരിക്കയില്‍ ആകെ 1,23,000 ല്‍ അധികം പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 53,216 എണ്ണവും ന്യൂയോര്‍ക്കിലാണ്. 728 പേര്‍ ഇവിടെ മരിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂ ജേഴ്‌സിയില്‍ 11,124 കേസുകളും കണക്ടിക്കട്ടില്‍ 1,291 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2,185 പേരാണ് അമേരിക്കയില്‍ ആകെ കോവിഡ് 19 ബാധിച്ച് ഇതുവരെ മരിച്ചത്.