Saturday 26 September 2020




കോവിഡ് കഴിഞ്ഞാലും ജീവനക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കി ട്വിറ്റര്‍

By online desk .13 May, 2020

imran-azhar

 

 

ന്യൂയോര്‍ക്ക്: കോവിഡ് ഭീഷണി കഴിഞ്ഞാലും ജീവനക്കാര്‍ക്ക് ഇനി വീട്ടിലിരുന്ന് ജോലി ചെയ്യാം എന്ന് വ്യക്തമാക്കി ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി. കൊറോണ വൈറസ് പടര്‍ന്നു പിടിക്കന്ന സാഹചര്യത്തില്‍ മാര്‍ച്ച് മാസം ആദ്യം മുതലാണ് കമ്പനിയിലെ ജീവനക്കാര്‍ക്ക് ട്വിറ്റര്‍ വര്‍ക്ക് ഫ്രം ഫോം സംവിധാനമൊരുക്കിയത്.ഈ സംവിധാനം ഫലപ്രദമായെന്നും അതിനാല്‍ ഇത് തുടരാന്‍ ആഗ്രഹിക്കുന്നു ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ എത്താതെ തന്നെ ജോലി ചെയുന്നത് തുടരാമെന്നും ജാക്ക് ഡോര്‍സി പറഞ്ഞു.

'ഞങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള സാഹചര്യം അനുകൂലമാണെങ്കില്‍, അവര്‍ അത് എല്ലായ്പ്പോഴും തുടരാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഞങ്ങള്‍ നടപ്പാക്കും,' ജാക്ക് ഡോര്‍സി വ്യക്തമാക്കി.അതേ സമയം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്കായി ഈ വര്‍ഷം അവസാനം ഓഫീസ് തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള കമ്പനിക്ക് ലോകത്താകെ 35 ഓഫീസുകളുണ്ട്.